"സച്ചിന്" എന്ന് നമ്മള്‍ അന്നും ഇന്നും വിളിക്കുന്ന ഈ മനുഷ്യന്‍ തന്റെ കളിയോടുള്ള അര്‍പ്പണ ബോധവും, ദേശസ്നേഹവും കൊണ്ട് മാത്രം അനേകം ഹൃദയങ്ങളിലൂടെ ജീവിക്കുന്നു... അദ്ദേഹത്തിന്റെ നന്മകളും ക്രിക്കറ്റ് ആരാധകരുടെ പ്രാര്‍ഥനയും കൊണ്ടാവാം പ്രായം പോലും അദ്ദേഹത്തിന്റെ കളിയെ ലവലേശം ബാധിക്കാത്തത്. ഒരു കളിക്കാരന്‍ എന്നതിലുപരി സച്ചിന്‍ ഒരു പുസ്തകമാണ്- അനേകം സ്വഭാവ സവിശേഷതകള്‍ ഒത്തിണങ്ങിയ ഒരു ജീനിയസ്-മറ്റു പലരെയും പോലെ ഒരിക്കലും ഒരു സൂപ്പര്‍ താരമായി സ്വയം അവരോധിക്കാന്‍ അദ്ദേഹം തയാറായില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ മഹത്വം.... ഒരു ഫാന്‍സ് അസോസിയേഷന്‍ പോലുമില്ലാതെ അദ്ദേഹം ഇന്നും തിളങ്ങി നില്‍ക്കുന്നതിലെ ഈ എളിമ നമ്മുടെ മലയാളത്തിലെ സൂപ്പര്‍ സ്ടാരുകള്‍ക്കും കണ്ടു പഠിക്കാവുന്നതാണ്....
നമ്മുടെ ലോക ഹെഡ്മാസ്റര്‍ ഒബാമ പോലും സച്ചിന് അമരിക്കന്‍ ഇന്ത്യക്കാരുടെ ഇടയിലുള്ള സ്വാധീനം കണ്ടു ഒരു ആരാധകനായീന്നാണ് കേള്‍ക്കുന്നത്.... ഒരുപക്ഷെ സച്ചിന്റെ കളി ഞാന്‍ കണ്ടിട്ടുണ്ടെന്ന് നമ്മളൊരു 25 വര്ഷം കഴിഞ്ഞു നമ്മുടെ മക്കളോട് പറയുമ്പോ ചിലപ്പോ നമുക്കവരുടെ ഇടയില്‍ ഒരു വിലയൊക്കെ ഉണ്ടായീന്നും വരാം !
സച്ചിന്‍ 20-20 ലോകകപ്പ് കളിക്കാതതിനെക്കുറിച്ചു ചോദിച്ചപ്പോ അഫ്രീദി ഇന്നലെ പറഞ്ഞു "ബാക്കി ടീമുകള്‍ രക്ഷപ്പെട്ടു ,അങ്ങേരിങ്ങനെ അവിടേം കളിച്ചാരുന്നെങ്കില്‍ ഞങ്ങടെ ഊപ്പാടിളകിയേനെ". അഫ്രീദിയെ കൊണ്ടങ്ങനെ പറയിപ്പിക്കണമെങ്കില്‍ നമ്മുടെ സച്ചിന്‍ ആരാണ്? ഐ പീ എല്‍ ആയാലും സച്ചിന്‍ ഉള്ളത് കൊണ്ട് മാത്രം മുംബൈ ഇന്ത്യന്‍സിനാണ് ഏറ്റവും ജനപിന്തുണ, നമുക്ക് സച്ചിനെ കേരളത്തിന് വേണ്ടി കളിപ്പിക്കാന്‍ ആലോചിക്കാവുന്നതാണ്.
സച്ചിനെക്കുറിച്ച് നമ്മടെ ടൈം മാഗസിന്‍ പറഞ്ഞത് കേട്ടാല്‍ ഇതൊരു ഇന്ത്യക്കാരനും കോരിത്തരിക്കും. ഒരു ഏകദേശ തര്‍ജ്ജമ ഞാന്‍ തരാം :) ഒറിജിനല്‍ ഇവിടെ നിന്ന് വായിക്കാം.
"പണ്ട് പണ്ട് സച്ചിന്‍ പാകിസ്ഥാനില്‍ ആദ്യമായി കളിക്കാന്‍ പോയ കാലത്ത് നമ്മടെ ഷൂമാക്കര്‍ F1 കാര്‍ കണ്ടിട്ടില്ല, ലാന്‍സ് ആര്‍മ്സ്ട്രോന്ഗ് ടൂര്‍ ഡി ഫ്രാന്‍സിനു പോയി തുടങ്ങിയിട്ടില്ല, മറഡോണ ആയിരുന്നു അന്നത്തെ ലോക ചാമ്പ്യന്‍ അര്‍ജന്റിനയുടെ ക്യാപ്ടന്‍, സാമ്പ്രസിനു ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ ഒന്നും കിട്ടിയിരുന്നില്ല.
ഇമ്രാന്‍ ഖാനെ ഒക്കെ തല്ലിപ്പരത്തി സച്ചിന്‍ തന്റെ കരിയര്‍ തുടങ്ങിയപ്പോ ഫെഡറര്‍ എന്ന പേര് ആരും കേട്ട് തുടങ്ങിയിട്ടില്ല, ലയണല്‍ മെസ്സി നാപ്പിയിലായിരുന്നു, ഉസൈന്‍ ബോള്‍ട്ട് ജമൈക്കന്‍ കായലുകളില്‍ ചുമ്മാ ചാടിക്കളിക്കുവാരുന്നു, ബെര്‍ലിന്‍ മതിലും റഷ്യയും ഉള്ള കാലം ആയിരുന്നു, മന്മോഹനും സോണിയയും യു പീ എ യും ഒന്നും ഇല്ലാത്ത കാലമാണ്.
ഈ ലോകത്ത് ജനിച്ചതും ജനിക്കാനിരിക്കുന്നതുമായ എല്ലാ ജീവികള്‍ക്കും സമയം, കാലം പ്രായം ഇതൊക്കെ ബാധകമാണെങ്കിലും സച്ചിനെ മാത്രം പുള്ളി തന്റെ പിടിയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണോ എന്ന് കണ്ടു നില്‍ക്കുന്നവര്‍ക്ക് തോന്നും, നമ്മള്‍ ഒരുപാട് ചാമ്പ്യന്‍മാരെ കണ്ടിട്ടുണ്ട്, ഒരുപാട് ഇതിഹാസ തുല്യരും ഉണ്ടായിട്ടുണ്ട്, പക്ഷെ സച്ചിന്‍ ടെന്‍ഡുല്‍കറിനു പകരം വെക്കാന്‍ ഒരാളിതുവരെ ഉണ്ടായിട്ടില്ല ഇനിയൊരിക്കലും അങ്ങനെ ഒരാള്‍ ഉണ്ടാകാനും പോകുന്നില്ല"
അതാണ് സച്ചിന്!!


